IndiaLatest

സര്‍വീസ് മാനേജരെ തല്ലി എംഎ‍ല്‍എ

“Manju”

മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിന് കാറ്ററിങ് സര്‍വീസ് മാനേജരെ ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന എംഎ‍ല്‍എ സന്തോഷ് ബംഗാര്‍ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് എംഎ‍ല്‍എ സന്തോഷ് ബംഗാര്‍ മാനേജരെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തക്കുറിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടേക്ക് പോയതെന്നും ബംഗാര്‍ അവകാശപ്പെടുന്നു.

Related Articles

Back to top button