KeralaLatest

ഗുരുമഹിമയുടെ ‘കാരുണ്യം’ ഏകദിനക്യാമ്പ് വൈക്കത്ത് നടന്നു

“Manju”
വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ കാരുണ്യംഏക ദിന ക്യാമ്പ് 29.05.2022 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ നടന്നു.
 
ആശ്രമം വൈക്കം ഏരിയ ഇൻചാർജ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വിയുടെ അധ്യക്ഷതയിൽ ക്യാമ്പ് ആരംഭിച്ചു. ചേർത്തല ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയൻ മാച്ചേരിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ജോയി വി  മുഖ്യപ്രഭാഷണം നടത്തി. ‘വിദ്യാഭ്യാസ കാലഘട്ടത്തിൽ ഗുരുമഹിമയുടെ പങ്ക് എന്ന വിഷയത്തിൽ തിരുവനന്തപുരം വിമൻസ് കോളേജ് അസിസ്റ്റന്റ് പ്രഫസർ സ്വപ്ന ശ്രീനിവാസൻ ക്ലാസ്സെടുത്തു. ആത്മവിദ്യ ആണ് ഏറ്റവും വലിയ വിദ്യ എന്ന് ഓർമ്മിപ്പിക്കുകയും കർമ്മത്തിന്റെയും, സംഘടനാ പ്രവർത്തനത്തിന്റെയും പ്രാധാന്യം മീറ്റിംഗിൽ എടുത്തുപറയുകയും ചെയ്തു. പങ്കെടുത്ത കുട്ടികളുമായുള്ള ഇന്ററാക്ഷൻ വ്യത്യസ്തമായി.

ക്യാംപിൽ കുമാരി ഗുരുപ്രിയ, കുമാരി ജയലക്ഷ്മി തുടങ്ങിയ ഗുരുമഹിമ പ്രവർത്തകർ സംസാരിച്ചു. വിവിധ ഗെയിമുകൾ, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ ക്യാമ്പിന് ഉണർവേകി. വിജയികൾക്ക് സമ്മാനങ്ങൾ സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി വിതരണം ചെയ്തു . തുടർന്ന് ക്യാമ്പ് അംഗങ്ങൾ ചേർന്ന് ആശ്രമ പരിസരം ശുചീകരിച്ചു.

Related Articles

Back to top button