IndiaLatest

രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

“Manju”

ജയ്പൂര്‍: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് തികച്ചും അനാവശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. നാലു സംസ്ഥാനങ്ങളിലായി 16 രാജ്യസഭ സീറ്റുകളിലേക്കുള്ള മത്സരം പുരോഗമിക്കുകയാണ്. 15 സംസ്ഥാനങ്ങളിലായി ആകെ 57 രാജ്യസഭ സീറ്റുകളായിരുന്നു ഒഴിഞ്ഞിരുന്നത്. എന്നാല്‍ അവയില്‍ 41 സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി സുബാഷ് ചന്ദ്ര രംഗത്തുവന്നതോടെയാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ബി ജെ പി യുടെ പിന്തുണയുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. നിലവില്‍ നാലസീറ്റുകളിലേക്കായി അഞ്ച് സ്ഥാനാര്‍ഥികളാണുള്ളത്.

Related Articles

Back to top button