KeralaLatest

കൈയ്യില്‍ പുത്തന്‍ ടാറ്റൂവുമായി ലാലേട്ടന്‍

“Manju”

തിരുവനന്തപുരം ;സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്റെ കയ്യിലെ ടാറ്റൂവാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ബിഗ് ബോസ് ഷോയിലാണ് ലാലേട്ടന് കൈയ്യില്‍ പുത്തന്‍ ടാറ്റൂവുമായി എത്തിയത്. ടാറ്റൂ കണ്ട ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ ഒരു കിടിലം ചിരിയില്‍ ഒതുക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം കയ്യില്‍ കുറിച്ച ആ ടാറ്റൂ എന്താണെന്ന് അറിയണ്ടേ.

അത് മറ്റൊന്നുമല്ല ‘ബറോസ്’ എന്നായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അലങ്കരിക്കുന്ന ആദ്യ ചിത്രമാണ് ബറോസ്. ഇതിനോടനുബന്ധിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരുന്നു.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള സിനിമയാണ് ബറോസ് (Barroz). വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

Related Articles

Back to top button