International

ബഹിരാകാശയാത്ര വിജയകരം, ഇനി ചന്ദ്രനിൽ ‘ചായക്കട’:  ബ്രാൻസൺ

“Manju”

ലണ്ടൻ: ബഹിരാകാശ വിനോദ സഞ്ചാര യാത്ര വിജയകരമായതിന് പിന്നാലെ ചന്ദ്രനിൽ ഹോട്ടൽ നിർമ്മിക്കാനൊരുങ്ങി വിർജിൻ ഗാലക്ടിക്ക് ഉടമ റിച്ചാർഡ് ബ്രാൻസൺ. ചന്ദ്രനിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ടൽ തുടങ്ങണമെന്നത് തന്റെ സ്വപ്‌ന പ്രൊജെക്ട് ആണെന്ന് ബ്രാൻസൺ പറഞ്ഞു.

ബ്രാൻസണിന്റെ വാക്കുകൾ ഇങ്ങനെ ‘ ഇനി ചന്ദ്രനിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ടൽ തുടങ്ങണമെന്നതാണ് തന്റെ ആഗ്രഹം. അതെന്റെ സ്വപ്‌ന പ്രൊജെക്ടാണ്. ചിലപ്പോൾ എന്റെ മക്കളാവും ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുക’ അദ്ദേഹം പറഞ്ഞു. ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ചരിത്രം കുറിച്ചാണ് റിച്ചാർഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് എത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രാൻസൻ ഉൾപ്പെടെ അഞ്ചംഗ സംഘം ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്തത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്‌പേസ് ഏജൻസി എന്ന ബഹുമതിയാണ് വിർജിൻ ഗാലക്ടിക്ക് സ്വന്തമാക്കിയത്. ഇന്ത്യൻ വംശജ ശിരിഷ ബാദ്‌ലയും ഇവരുടെ യാത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

പ്രതിവർഷം 400 ബഹിരാകാശ വിനോദ സഞ്ചാര യാത്ര നടത്തുമെന്നും ബ്രാൻസൺ പറഞ്ഞു. യാത്രകൾക്കുള്ള ചെലവ് കുറയ്ക്കാൻ ശ്രമിക്കും. ഇപ്പോൾ ഒരു ടിക്കറ്റിന് 1.85 കോടി രൂപയാണ് ഈടാക്കുന്നത്. ബ്രാൻസണിന്റെ ബഹിരാകാശ വിനോദ സഞ്ചാര യാത്രയ്ക്ക് ബിസിനസ് എതിരാളിയും സ്‌പേസ് എക്‌സ് മേധാവിയുമായ എലോൺ മക്‌സും ടിക്കറ്റ് എടുത്തിട്ടുണ്ട്.

Related Articles

Back to top button