InternationalLatest

ഫ്ലിപ്കാര്‍ട്ട്: 2,065 കോടിയുടെ ഓഹരികള്‍ വിറ്റു

“Manju”

ഫ്ലിപ്കാര്‍ട്ടിന്റെ 2,065 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി ടെന്‍സെന്റ്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെന്‍സെന്റിന്റെ യൂറോപ്യന്‍ സബ്സിഡിയറി വഴിയാണ് ഓഹരികള്‍ സ്വന്തമാക്കിയത്. ഫ്ലിപ്കാര്‍ട്ടിന്റെ സഹ സ്ഥാപകനായ ബിന്നി ബന്‍സാലില്‍ നിന്നാണ് ചൈനീസ് കമ്പനി ഓഹരികള്‍ സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ടെന്‍സെന്റ്. കൂടാതെ, ഇന്ത്യയില്‍ നിയന്ത്രണമുളള ചൈനീസ് കമ്പനിയാണ് ടെന്‍സെന്റ്. 2021 ഒക്ടോബര്‍ 26 നാണ് ചൈനീസ് കമ്പനി ഓഹരികള്‍ വാങ്ങിയത്. ഇത് സംബന്ധിച്ച രേഖകള്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈമാറിയത്.

രാജ്യത്ത് നിലനിന്നിരുന്ന ചൈനീസ് വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തില്‍ ടെന്‍സെന്റിന് അടുത്തിടെ ഇന്ത്യയില്‍ അതിന്റെ സേവനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button