KozhikodeLatest

ശാന്തിമഹിമ – ഗുരുമഹിമ സംയുക്ത സത്സംഗം കക്കോടിയില്‍ സംഘടിപ്പിച്ചു.

“Manju”
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ ശാന്തിഗിരി ശാന്തിമഹിമയുടേയും ഗുരുമഹിമയുടെയും ആഭിമുഖ്യത്തില്‍ നടന്ന സത് സംഗത്തില്‍ നിന്ന്

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ ശാന്തിഗിരി ശാന്തിമഹിമയുടേയും ഗുരുമഹിമയുടെയും ആഭിമുഖ്യത്തില്‍ സത്സംഗം സംഘടിപ്പിച്ചു. ഇന്ററാക്ടീവ് സെഷന്‍ മോഡലില്‍ സംഘടിപ്പിച്ച സത്സംഗം ആശ്രമം കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ‘ആശയത്തിലധിഷ്ഠിതമായി ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത’ യെക്കുറിച്ച് സ്വാമി സംസാരിച്ചു. അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) എം. രാധാകൃഷ്ണൻ, ‍ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് പി.എം. ചന്ദ്രന്‍, വിവേക്, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്. എസ്. എൽ. സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു

ശാന്തിഗിരി ആശ്രമം കക്കോടിബ്രാഞ്ചില്‍ നടന്ന ശാന്തിമഹിമ – ഗുരുമഹിമ സംയുക്ത സത്സംഗത്തില്‍ നിന്ന്

Related Articles

Back to top button