InternationalLatest

എലിസബത്ത് രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കൊറോണയില്‍ നിന്നും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
‘എലിസബത്ത് രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെ. രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇന്നലെയാണ് എലിസബത്ത് രാജ്ഞിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. രാജ്ഞിയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. നിലവില്‍ രാജ്ഞി വിന്‍ഡ്‌സര്‍ കാസില്‍ വസതിയില്‍ തുടരുകയാണ്.അടുത്ത കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്ഞി ചെറിയ ജോലികള്‍ നിര്‍വഹിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം വൃത്തങ്ങള്‍ പറഞ്ഞു.

എലിസബത്ത് രാജ്ഞി കൊറോണ വാക്‌സിന്റെ മൂന്ന് ഡോസുകളും സ്വീകരിച്ചിട്ടുള്ളതായി ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി. അതേസമയം, രാജ്ഞിയുടെ മൂത്തമകന്‍(പ്രിന്‍സ് ഓഫ് വെയില്‍സ്) ചാള്‍സ് രാജകുമാരനും മരുമകള്‍ കാമിലയ്‌ക്കും അടുത്തിടെ കൊറോണ ബാധിച്ചിരുന്നു.

Related Articles

Back to top button