IndiaLatest

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്;

“Manju”

ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഭൂട്ടാന്‍ രാജാവും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള മോദിയുടെ അവസാന വിദേശ സന്ദര്‍ശനമായിരിക്കും ഭൂട്ടാനിലേതെന്നാണ് കണക്കാക്കപ്പെടുന്നത്. മോദിയെ സ്വാ?ഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ ഭൂട്ടാനിലെങ്ങും ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് 14 മുതല്‍ 18 വരെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടൊഗ്‌ബേയ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ജനുവരിയില്‍ ഭരണത്തിലെത്തിയ ശേഷം ടൊഗ്‌ബേയ് ആദ്യമായി സന്ദര്‍ശിച്ച വിദേശ രാജ്യം ഇന്ത്യയാണ്. ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഭൂട്ടാന്റെ 13-ാമത് പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കുമെന്ന് മോദി അറിയിച്ചിരുന്നു. ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

 

Related Articles

Back to top button