ഫറോക്ക്: ”നമ്മള് ബേപ്പൂര്‍” എന്ന പദ്ധതിയുടെ ഭാഗമായി പെരുമുഖം കാര്‍ഷിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കല്ലുവളപ്പില്‍ 24 സെന്റ് സ്ഥലത്ത് ഇടവിളകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു. നടീല്‍ ഉദ്ഘാടനം ബേപ്പൂര്‍ ഡവലപ്പ്മെന്റ് മിഷന് ചെയര്മാന് എം.ഗിരീഷ് നിര്‍വഹിച്ചു.18-ാം ഡിവിഷന് കൗണ്‍സിലര്‍ കൊടക്കാട് മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.പി മുഹമ്മദ്, ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.സമീഷ്, കൗണ്‍സിലര്‍ പി.രവി, സി.ഷിജു, എന്‍.മനോജ്, എന്‍.രാജീവന് എന്നിവര്‍ പരിപാടിയില്‍ പങ്ക് എടുത്തു. എം.സജു സ്വാഗതവും സുരജിത്ത് നന്ദിയും പറഞ്ഞു.
Related Articles
Check Also
Close
-
മുന്‍ ജീവനക്കാരനെ കാണാന്‍ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെത്തിJanuary 6, 2021 10:47 AM