InternationalLatest

ഐ എസ് എല്ലില്‍ പ്രൊമോഷനും റിലഗേഷനും

“Manju”

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ഏറെ ആഗ്രഹിച്ച കാര്യമാകും ഈ സീസണില്‍ നടക്കാന്‍ പോകുന്നത്. ഈ സീസണ്‍ മുതല്‍ ഐ എസ് എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും.ഇനി ഐ എസ് എല്‍ ക്ലോസ്ഡ് ലീഗായി തുടരാന്‍ പറ്റില്ല എന്ന് ഫിഫയും എ എഫ് സിയും പറഞ്ഞതായാണ് വിവരങ്ങള്‍. വരും സീസണില്‍ ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലെക്ക് പ്രൊമോഷനും തിരികെ ഐ എസ് എല്ലില്‍ നിന്ന് ഐ ലീഗിലേക്ക് റിലഗേഷനും ഉണ്ടാകും. ഇത് ഇന്ത്യന്‍ ഫുട്ബോളിനെ കൂടുതല്‍ ആവേശകരമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

ഇപ്പോള്‍ ഐ എസ് എല്ലില്‍ റിലഗേഷനോ പ്രൊമോഷനോ ഇല്ല. ഐ ലീഗില്‍ റിലഗേഷന്‍ ഉണ്ടെങ്കിലും പ്രൊമോഷനും ഇല്ല. ലീഗുകള്‍ ഓപ്പണാകുന്നതോടെ ടീമുകളുടെ മത്സരവീര്യവും കൂടും.ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലേക്ക് പ്രൊമോഷന്‍ എന്ന എ ഐ എഫ് എഫ് പദ്ധതികള്‍ക്ക് മാറ്റമില്ല എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്‌ അടുത്തിടെ പറഞ്ഞിരുന്നു. ഫിഫയും എഫ് എഫ് സിയും കൂടെ അത് ഉണ്ടാകും എന്ന് പറഞ്ഞതോടെ പ്രൊമോഷനും റിലഗേഷനും ഉണ്ടാകും എന്ന് ഉറപ്പായിരിക്കുക ആണ്.

അടുത്ത ഐ ലീഗ് സീസണ്‍ മുതല്‍ ലീഗ് ചാമ്ബ്യന്മാര്‍ക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷന്‍ ലഭിക്കും. അടുത്ത സീസണ്‍ (2022-23ല്‍) ഐ ലീഗ് ചാമ്ബ്യന്മാരാകുന്ന ക്ലബുകള്‍ ഫ്രാഞ്ചൈസി തുക നല്‍കാതെ തന്നെ ഐ എസ് എല്ലിലേക്ക് എത്തും. റിലഗേഷന്‍ ഈ സീസണില്‍ ആരംഭിക്കും എന്നാണ് പറയുന്നത്. എ ഐ എഫ് എഫ് 2024-25 സീസണ്‍ മുതല്‍ റിലഗേഷന്‍ ആരംഭിക്കാന്‍ അയിരുന്നു പ്ലാന്‍ ഇട്ടത്. എന്നാല്‍ ആ പദ്ധതി നേരത്തെ ആകും എന്നാണ് സൂചന.

Related Articles

Back to top button