KeralaLatestUncategorized

നടി ആക്രമിക്കപെട്ട കേസില്‍ കൂറുമാറിയ ഭാമയ്‌ക്കെതിരെ ശക്തമായ പ്രതിക്ഷേധം

“Manju”

ശ്രീജ.എസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെ ചലച്ചിത്ര താരം ഭാമയ്ക്കെതിരേ സൈബര്‍ ആക്രമണം ശക്തം. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും നടന്‍ സിദ്ധിഖും കൂറുമാറിയത്.

ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സിദ്ദിഖ് മൊഴി മാറ്റിയത് മനസിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്നായിരുന്നു രമ്യ നമ്പീശന്റെ പ്രതികരണം. അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button