InternationalLatest

ബിനോ ജോര്‍ജിനെ ആദരിച്ചു

“Manju”

ഷാര്‍ജ: ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ കേരള സന്തോഷ് ട്രോഫി ടീം ഹെഡ് കോച്ച്‌ ബിനോ ജോര്‍ജിനെ യു.എ.ഇ മലപ്പുറം ഫുട്ബാള്‍ ലവേഴ്സ് കൂട്ടായ്മ ആദരിച്ചു.ഷാര്‍ജ ബുത്തീന ഗിഫ്റ്റ് സെന്‍റര്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശരീഫ് അല്‍ ബര്‍ഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് തിരൂര്‍ക്കാട് സ്വാഗതം പറഞ്ഞു.

ഷബീര്‍ മണ്ണാരില്‍, നസീബ് മുല്ലപ്പളി, ജമാല്‍ കുറ്റിപ്പുറം, റഷീദലി തോണിക്കര, ജിഷാര്‍ ഷിബു, അബ്ദുസ്സലാം പി.ടി, സജിത്ത് മങ്കട എന്നിവര്‍ സംസാരിച്ചു. ദിലീപ് ആതവനാട് നന്ദി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും മലപ്പുറത്തുകാര്‍ നല്‍കുന്ന അകമഴിഞ്ഞ സ്നേഹത്തിന് ഏറെ നന്ദിയുണ്ടെന്നും മറുപടി പ്രസംഗത്തില്‍ കോച്ച്‌ പറഞ്ഞു.

Related Articles

Back to top button