LatestThiruvananthapuram

കാട്ടു പന്നിയുടെ ആക്രമണം ; തൊഴിലുറപ്പ് തൊഴിലാളിക്ക് കുത്തേറ്റു

“Manju”

തിരുവനന്തപുരം നെ​ടു​മ​ങ്ങാ​ട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പരിക്ക്. പ​ന​യ​മു​ട്ടം ആ​റ്റി​ന്‍​പു​റം ഹൗ​സ് സെ​റ്റ് കോ​ള​നി​യി​ല്‍ സ​ലോ​മ​ന്റെ ഭാ​ര്യ ഓ​മ​ന​യ​മ്മ( 65)​ക്കാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ണി ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ പ​ന്നി​യു​ടെ കു​ത്തേ​റ്റ​ത്. വീ​ടിന് സമീപത്തുള്ള ഫാ​ത്തി​മ ബീ​വി​യു​ടെ പു​ര​യി​ട​ത്തി​ല്‍ ആ​യി​രു​ന്നു ജോ​ലി. ആക്രമണത്തില്‍ ത​ല​ക്കും കൈ​ക്കും ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഓ​മ​ന​യ​മ്മ നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​റ്റി​ന്‍​പു​റ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന്നി​ശ​ല്യം അതിരൂക്ഷമാണ്.

പ്രദേശത്ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് കൂ​ടു​ത​ല്‍ ഇ​ര​യാ​യി​ട്ടു​ള്ള​ത്. കാട്ടുപന്നി വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ ചാ​ടി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​തി​നൊ​പ്പം മേഖലയില്‍ വ​ന്‍ കൃ​ഷി​നാ​ശ​വും പ​ന്നി​ക​ള്‍ വ​രു​ത്തു​ന്നു​ണ്ട്.

Related Articles

Back to top button