IndiaLatest

കെ വൈ സി പുതുക്കാത്ത അക്കൗണ്ടുകള്‍ എസ് ബി ഐ മരവിപ്പിക്കുന്നു

“Manju”

ജൂലൈ 1 മുതല്‍ കെ‌വൈ‌സി പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ എസ്ബിഐ മരവിപ്പിച്ചു. കെ‌വൈ‌സി പുതുക്കുന്ന പദ്ധതിയുടെ ഭാഗമായി ആണ് നടപടി. ഉപഭോക്താവ് എടിഎമ്മിലോ ഓണ്‍ലൈനിലോ ഇടപാട് നടത്താന്‍ ശ്രമിക്കുമ്പോഴാണ് കെ വൈ സി പുതുക്കാത്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ചുവെന്ന സന്ദേശം വരുന്നത്. എസ്ബിഐയുടെ ലോഗിന്‍ പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

എസ് ബി ഐ ശമ്പള വിതരണ സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം എടുത്തത് തീരെ അപ്രതീക്ഷിതമായി പോയി എന്ന് പല ഉപഭോക്താക്കളും ആരോപിക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് കെ‌വൈ‌സി പതിവായി പുതുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. മുമ്പ് 10 വര്‍ഷത്തിലൊരിക്കല്‍ ബാങ്കുകള്‍ കെ വൈ സി പുതുക്കാനായിരുന്നു നിഷ്കര്‍ഷിച്ചിരുന്നത്. ഇപ്പോള്‍ പല സാമ്പത്തിക സ്ഥാപനങ്ങളും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാനാണ് നിര്‍ദേശം.

Related Articles

Back to top button