InternationalLatest

പോലീസ് പരിശീലനത്തിലും വെര്‍ച്വല്‍ സംവിധാനം

“Manju”

ദുബായ് പോലീസ് അക്കാദമിക് അഫയേഴ്‌സ് ആന്‍ഡ് ട്രെയിനിംഗ് ആക്ടിംഗ് അസി കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ.ഗൈസ് ഗാനീം അല്‍ സുവൈദി പദ്ധതി ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ വിദ്യാഭ്യാസ പരിശീലന പദ്ധതികള്‍ അത്യാധുനികമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് വെര്‍ച്വല്‍ സംവിധാനമെന്നും സുവൈദി പറഞ്ഞു. പരിശീലന ത്തില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിചയപ്പെടും.

പരിശീലകര്‍ക്കും പരിശീലിക്കുന്നവര്‍ക്കും രാജ്യത്തിന്റെ ഏത് കോണില്‍ നിന്നും ബന്ധപ്പെടാനുള്ള അവസരം സമയനഷ്ടം കുറയ്‌ക്കുമെന്നും കാര്യക്ഷമത കൂട്ടുമെന്നുമാണ് അക്കാദമി അധികൃതര്‍ അവകാശപ്പെടുന്നത്. പോലീസി്‌ന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിവേഗ അത്യാധുനിക പരിശീലനം ആവശ്യമാണെന്നും പോലീസ് പറയുന്നു.

Related Articles

Back to top button