ErnakulamLatest

ഐഎസ്‌എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍

“Manju”

കൊച്ചി: ഐഎസ്‌എല്‍ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാവും.
മഞ്ഞപ്പടയുടെ ചിരവൈരിയായ എടികെയാണ് ഉദ്ഘാടന മത്സരത്തിലെ എതിരാളി. കഴിഞ്ഞ രണ്ട് സീസണുകള്‍ കൊവിഡ് വ്യാപനം കാരണം ഗോവയില്‍ മാത്രമായിട്ടായിരുന്നു നടത്തിയത്. മഹാമാരിക്ക് ശേഷം നടക്കുന്ന ആദ്യ സീസണിന് കൊച്ചിയില്‍ പ്രാരംഭം കുറിക്കുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ആറിനാണ് ഉദ്ഘാടന മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഉദ്ഘാടന മത്സരം കൂടാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 9 ഹോം മത്സരങ്ങള്‍ക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയാവും. ഒമ്പത് മാസങ്ങളിലായിട്ടാണ് 20222-23 സീസണ്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിനും കൃത്യമായ ഇടവേളകള്‍ ലഭിക്കാന്‍ ഇത് സഹായിക്കും.
കൊവിഡ് വ്യാപന നിരക്ക് കൂടിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാവും മത്സരങ്ങള്‍ ക്രമീകരിക്കുക. നേരത്തെ കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ എത്ര ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്നത് ഇപ്പോള്‍ വ്യക്തതയില്ല. കൊവിഡ് നിയന്ത്രണങ്ങളുണ്ടാകുമോയെന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Articles

Back to top button