IndiaLatest

സിബിഎസ്‌ഇ ഫലം വരും വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുത്

“Manju”

സിബിഎസ്‌ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്‌ഇ അറിയിപ്പില്‍ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്‌ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീ​ക്ഷ ഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ളാസ് ഫലം ജൂലൈ പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ വിലയിരുത്തല്‍. എന്നാല്‍ തീരുമാനം ഇപ്പോഴും നീളുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം കുറഞ്ഞ ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്‌റ്റാകും അന്തിമമായി പ്രഖ്യാപിക്കുക.

Related Articles

Back to top button