IndiaInternationalLatest

ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ദീപക് ചഹാറിന്റെ കോവിഡ് ഫലം നെഗറ്റീവായി

“Manju”

സിന്ധുമോള്‍ ആര്‍
ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ദീപക് ചഹാര്‍ കോവിഡ് മുക്തനായി. തുടര്‍ച്ചയായ രണ്ടാം കോവിഡ് പരിശോധനാഫലവും നെഗറ്റീവായതോടെ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ് താരം. ദീപക് ചഹാര്‍ ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ചഹാറിന് ശേഷം കോവിഡ് സ്ഥിരീകരിച്ച ചെന്നൈയുടെ രുതുരാജ് ഗെയ്ക്ക്വാദ് ഇതുവരെ ക്വറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
”ക്വറന്റീനിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഒഴികെ ക്വറന്റീനിലുള്ള എല്ലാ താരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രണ്ട് തവണ കോവിഡ് ഫലം നെഗറ്റീവായതോടെ തിരികെ എത്തി”- ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. മൂന്നാം പരിശോധനാഫലവും പൂര്‍ത്തിയാക്കിയശേഷം ചഹാറും ഗെയ്ക്ക്വാദും ഒഴികെയുള്ള താരങ്ങളും ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും നെറ്റ്സില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ചെന്നൈ ടീമില്‍ ചഹാറും രുതുരാജും ഉള്‍പ്പെടെ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാമത്തെ പരിശോധനയിലും കോവിഡ് ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ക്വറന്റീലിരുന്ന മറ്റു താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്.
പുതിയ പരിശോധനാഫലം ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങും പിന്മാറിയതും 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയ മത്സരങ്ങള്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് ഇത്തവണ നടക്കുന്നത്.

Related Articles

Back to top button