InternationalLatest

യൂറോപ്പ ലീഗ്: ഒരൊറ്റ നോക്കൗട്ട് മത്സരമാക്കി നടത്തണം

“Manju”

ശ്രീജ.എസ്

കോവിഡ് സാഹചര്യം കണക്കിലെടുത്ത് യൂറോപ്പ ലീഗിലെ മത്സരങ്ങള്‍ ഒരൊറ്റ നോക്കൗട്ട് മത്സരമാക്കി നടത്തണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍. ഇപ്പോള്‍ ഒരു ടീമിന് ഹോം മത്സരം കളിക്കാന്‍ ആവാത്തത് കൊണ്ട് നിഷ്പക്ഷ വേദിയില്‍ ഒരു മത്സരവും രണ്ടാം പാദം എതിര്‍ ടീമിന്റെ ഹോമിലുമാണ് നടക്കുന്നത്. ഇത് ഒരു ടീമിനോട് അനീതി ചെയ്യുക ആണ് എന്ന് ഒലെ പറയുന്നു.

ഇങ്ങനെ കഷ്ടപ്പെടുന്നതിന് പകരം രണ്ട് പാദം ഒഴിവാക്കി ഒരൊറ്റ മത്സരമാക്കി അത് നിഷ്പക്ഷ വേദിയില്‍ ആക്കിക്കൂടെ എന്ന് ഒലെ ചോദിക്കുന്നു. കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് അവസാന നോക്കൗട്ട് മത്സരങ്ങള്‍ അങ്ങനെ ആയിരുന്നു നടത്തിയത്. ഇത് ടീമുകള്‍ക്കും താരങ്ങള്‍ക്കും ആശ്വാസമാകും എന്നും കൊറോണ സമയത്ത് യാത്ര ചെയ്യുക സുരക്ഷിതമല്ല എന്നും ഒലെ പറഞ്ഞു.

Related Articles

Back to top button