KeralaLatestMalappuram

കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

“Manju”

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് ബേപ്പൂരിനടുത്തെ കടലില്‍ കണ്ടെത്തിയത്. എ‌ഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് വള്ളം കൃത്യമായി കരക്ക് അടുപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ബോട്ടില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും തിരച്ചില്‍ തുടരുന്നതിനിടെയാണ് ബേപ്പൂരില്‍ മത്സ്യത്തൊഴിലാളികള്‍ വള്ളം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച മീന്‍ പിടിക്കാന്‍ പോയ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷവും വള്ളം കരയില്‍ തിരിച്ചെത്താതായതോടെ വള്ളത്തിന്റെ ഉടമ ഷഫീഖ് കോസ്റ്റ് ഗാര്‍ഡിനെയും മറ്റും വിവരമറിയിച്ചു. പട്രോള്‍ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല.

Related Articles

Back to top button