KeralaLatest

കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ ഇന്ന് വീണ്ടും ബസ് അപകടം

“Manju”

തലശ്ശേരി: കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ ഇന്ന് വീണ്ടും ബസ് അപകടം. രണ്ട് അപകടങ്ങളിലായി 37 ഓളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ച്‌ മുപ്പതിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഗോപാല പേട്ട വളവിന് സമീപം ഇന്ന് രാവിലെയാണ് അപകടം. രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാവിലെ കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15ഓടെയായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട് ചേര്‍ന്ന താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്.

പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രാവിലെ യാത്രക്കാര്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Related Articles

Back to top button