InternationalLatest

മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കി സൗ​ദി ക​ര്‍​ഷ​ക​ന്‍

“Manju”

യാം​ബു: മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​നൊ​രു​ങ്ങി 24 വ​യ​സ്സു​കാ​ര​നാ​യ സൗ​ദി യു​വ ക​ര്‍​ഷ​ക​ന്‍. ‘ഹൈ​ഡ്രോ​പോ​ണി​ക്സ്’ എ​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.മ​ക്ക മേ​ഖ​ല​യി​ലെ ഖു​ലൈ​സി​ല്‍ സോ​ഫി​യാ​ന്‍ അ​ല്‍ ബി​ഷ്റി​യാ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി​യി​ലൂ​ടെ നൂ​റു മേ​നി കൊ​യ്യു​ന്ന​ത്. ‘മോ​ജ​ന്‍ ഫാം’ ​എ​ന്ന പേ​രി​ലു​ള്ള ത​ന്റെ കൃ​ഷി​യി​ട​ത്തി​ല്‍ വി​വി​ധ​ത​രം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൂ​ടാ​തെ ജാ​പ്പ​നീ​സ് കാ​ബേ​ജ്, ചീ​ര, ചെ​റി, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യും കൃ​ഷി​ചെ​യ്യു​ന്നു. മ​ണ്ണി​ല്ലാ​തെ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ലാ​യ​നി​യി​ല്‍ കൃ​ഷി ചെ​യ്യാ​വു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് യു​വാ​വ്​ നൂ​റു​മേ​നി വി​ള​വി​നാ​യി പ​രീ​ക്ഷി​ക്കു​ന്ന​ത്.

ജ​ല​ത്തി​ല്‍​നി​ന്ന് പോ​ഷ​ക​ങ്ങ​ളെ അ​യ​ണു​ക​ളു​ടെ രൂ​പ​ത്തി​ല്‍ ആ​ഗി​ര​ണം​ ചെ​യ്ത് ചെ​ടി​ക​ള്‍​ക്ക് വ​ള​രാ​ന്‍ ക​ഴി​യു​മെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ഹൈ​ഡ്രോ​പോ​ണി​ക്സ് എ​ന്ന കൃ​ഷി​രീ​തി​ക്ക് വ​ഴി​തു​റ​ന്ന​ത്. മ​രു​ഭൂ​മി​യി​ല്‍ ഏ​റെ സാ​ധ്യ​ത​യു​ള്ള ഈ ​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി​യി​ലൂ​ടെ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളെ ഹ​രി​താ​ഭ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി. മ​ണ്ണി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന കീ​ട​ബാ​ധ​യും രോ​ഗ​ങ്ങ​ളും ഈ ​കൃ​ഷി​രീ​തി​ക്ക്‌ ഉ​ണ്ടാ​വാ​ത്ത​തും കു​റ​ഞ്ഞ​സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ ന​ല്ല വി​ള ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന​തും ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി രീ​തി​യെ കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്ന് സോ​ഫി​യാ​ന്‍ അ​ല്‍ ബി​ഷ്റി പ​റ​ഞ്ഞു.

Related Articles

Back to top button