Uncategorized

ഭൂകമ്പത്തിന് പിന്നാലെ പ്രളയം, തുര്‍ക്കിയില്‍ 15 മരണം

“Manju”

ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ മിന്നൽ പ്രളയം; 15 പേർ മരിച്ചു, വ്യാപക  നാശനഷ്ടം
ഇസ്താംബുള്‍: ഭൂകമ്പം സൃഷ്ടിച്ച മുറിവ് ഉണങ്ങും മുമ്പേ തുര്‍ക്കിയില്‍ പ്രളയ ദുരന്തവും. ചൊവ്വാഴ്ച പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ 15 പേര്‍ മരിച്ചു.അഞ്ച് പേരെ കാണാതായി. നിരവധി പേര്‍ ഭവനരഹിതരായി. സാന്‍ലിയൂര്‍ഫ പ്രവിശ്യയില്‍ 12 പേരും അദിയാമന്‍ പ്രവിശ്യയില്‍ ഒരു വയസുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് പേരുമാണ് മരിച്ചത്. നിരവധി വാഹനങ്ങള്‍ ഒഴുകി പോയി.

ഭൂകമ്പത്തില്‍ വീട് നഷ്ടമായതോടെ താത്കാലിക ടെന്റുകളില്‍ അഭയം തേടിയവര്‍ ഇതോടെ തീര്‍ത്തും ദുരിതത്തിലായി. തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തില്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. ടര്‍ക്കിഷ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സിയുടെ മുങ്ങല്‍ വിദഗ്ദ്ധരെയും വിന്യസിച്ചു. കോളറ, ടൈഫോയ്‌ഡ്, മലേറിയ, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയുമുണ്ട്.

തെക്ക് – കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശംവിതച്ച ഭീമന്‍ ഭൂകമ്പത്തില്‍ 52,000ത്തിലേറെ പേരാണ് മരിച്ചത്. 200,000ത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇവ പുനര്‍നിര്‍മ്മിക്കാന്‍ മാസങ്ങളോളം വേണം. ഭൂകമ്പ ബാധിതര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ഇരട്ടി പ്രഹരം സൃഷ്ടിച്ച്‌ പ്രളയത്തിന്റെ വരവ്.

Related Articles

Back to top button