InternationalLatest

റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു

“Manju”

കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഗോട്ടബയ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചത്. അതിനിടെ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലദ്വീപിലേക്ക് പോയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂലൈ 19 വരെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സാധിക്കുന്നത്. 20ന് തിരഞ്ഞെടുപ്പ് നടക്കും.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച്‌ ആരംഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കൊളംബോയിലെ തെരുവുകള്‍ പ്രക്ഷോഭകരെക്കൊണ്ട് നിറഞ്ഞു. പലയിടത്തും പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉടന്‍ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

Related Articles

Back to top button