IndiaLatest

പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്

“Manju”

ഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്. രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രകടനത്തിനോ ധര്‍ണക്കോ പണിമുടക്കിനോ ഉപവാസത്തിനോ മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരം ഉപയോഗിക്കരുതെന്നാണ് രാജ്യസഭ സെക്രട്ടറിയുടെ ഉത്തരവ്. ദയവായി അംഗങ്ങള്‍ ഈ ഉത്തരവ് അനുസരിക്കണമെന്നും രാജ്യസഭ സെക്രട്ടറി അഭ്യര്‍ഥിച്ചു.

Related Articles

Back to top button