KeralaLatest

കൊച്ചി മെട്രോ: അഞ്ചുവര്‍ഷത്തിനിടയില്‍ ആറുകോടി യാത്രക്കാര്‍

“Manju”

കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെയുളള യാത്രക്കാരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സർവീസ് ആരംഭിച്ച് അഞ്ചുവർഷത്തിനിടയിലാണ് 6 കോടി യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. 2017 ജൂണിലാണ് മെട്രോ യാത്ര തുടങ്ങിയത്. 2022 ജൂലൈ 14 വരെയുള്ള കണക്കുകൾ പ്രകാരം, 6,01,03,828 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.

കോവിഡ് വ്യാപനം വന്നതോടെ കുറച്ച്‌ മാസങ്ങളോളം സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഈ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. സര്‍വീസ് മുടങ്ങിയില്ലായിരുന്നെങ്കില്‍ വളരെ മുമ്പേ തന്നെ യാത്രക്കാരുടെ എണ്ണം 6 കോടി പിന്നിടുമായിരുന്നു.

2021 ഡിസംബര്‍ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ആറ് കോടിയിലേക്ക് എത്തിയത്. പ്രതിദിനം ഏകദേശം 65,000 യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.

Related Articles

Back to top button