Kerala

എറണാകുളത്ത് ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണത്തിന് തുടക്കമായി

“Manju”
ശാന്തിഗിരിയുടെ കർക്കടക ചികിത്സാചരണം ശ്രീമതി. ഉമാ തോമസ് എം. എൽ. എ. ഉദ്ഘാടനം ചെയിതു.

എറണാകുളം : പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍നിര്‍ത്തി ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കര്‍ക്കടക ചികിത്സാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം. എൽ. എ. ഉമാ തോമസ് നിര്‍വ്വഹിച്ചു.

നിത്യജീവിതത്തിലെ അദ്ധ്വാനവും, വ്യായാമക്കുറവും മാനസീക സമ്മര്‍ദ്ദവും തെറ്റായ ഭക്ഷണ രീതികളും ദിനരാത്രങ്ങളുടേയും ഋതുക്കളുടേയും മാറ്റങ്ങളും മനുഷ്യ ശരീരത്തില്‍ വിഷാംശങ്ങളടി‍ഞ്ഞുകൂടി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓരോ വര്‍ഷത്തിലും അത്യുഷ്ണത്തിന് ശേഷമുള്ള വര്‍ഷകാല ഋതുവിന് ശേഷമാണ് ആരോഗ്യം ക്രമേണ മെച്ചപ്പെടുന്നത്. ആ കാലഘട്ടത്തില്‍ മനുഷ്യ ശരീരത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളും വിഷാംശങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്ത് നല്ല ആരോഗ്യം വീണ്ടെടുക്കുക എന്ന പരമ്പരാഗത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ശാന്തിഗിരി സംസ്ഥാനത്തുടനീളം കര്‍ക്കിടക ചികിത്സാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ക്കിടക ചികിത്സാചരണത്തിന്റെ ഭാഗമായി കര്‍ക്കടക കഞ്ഞിയുടെ വിതരണവും ശാന്തിഗിരി സംഘടിപ്പിക്കുന്നു.

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ചു നടന്ന ചടങ്ങിന് ആശ്രമം ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത നിർവഹിച്ചു.

ജനനി തേജസ്സി ജ്ഞാനതപസ്വിനി, ബ്രഹ്മചാരി അനൂപ് റ്റി. പി., അഡ്വ. കെ. സി. സന്തോഷ്‌കുമാർ, ആർ. സതീശൻ , രാധാകൃഷ്ണൻ പാറപ്പുറം, അഖിൽ ജെ. എൽ., അഡ്വ. ചന്ദ്രലേഖ കെ. കെ., ഡോ. ആതിര റ്റി.എ., ഡോ. ആരതി സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button