KeralaLatest

ശാന്തിഗിരിയില്‍ ഈദ് സംഗമം  ബുധനാഴ്ച

“Manju”

 

പോത്തന്‍കോട് : കേരള മുസ്ലിം ജമാ അത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന് ഈദ് സുഹൃദ് സംഗമത്തിന് ശാന്തിഗിരി ആശ്രമം വേദിയാകും. ബുധനാഴ്ച (20/07/2022) വൈകിട്ട് 7 ന് നടക്കുന്ന സൌഹൃദ സംഗമത്തില്‍ മന്ത്രി ജി.ആര്‍. അനില്‍ , കര്‍ദ്ദിനാള്‍ ‍ ബസലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ തിരുമേനി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സി.പി.ഐ. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എ മാരായ കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മുന്‍അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡി.സി.സി.പ്രസിഡന്റ്‍ പാലോട് രവി, കിംസ് ഹെല്‍ത്ത് ചെയര്‍മാൻ ഡോ. എം.ഐ. സഹദുള്ള, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, തിരുവനന്തപുരം കോര്‍പ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, നിംസ് മെഡിസിറ്റി ഡയറക്ടര്‍ ഫൈസല്‍ ഖാൻ, ഫാ.ജോസ് കിഴക്കേടം തുടങ്ങി വിവിധ ആത്മീയ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവര്‍ സംബന്ധിക്കും. ഇതാദ്യമായാണ് ശാന്തിഗിരി ആശ്രമത്തില്‍ ഈദ് സംഗമം നടത്തുന്നത്. പട്ടം മലങ്കര മേജർ ആർച്ച് ബിഷപ്പ് ഹൗസും പാളയം ജുമാ മസ്ജിദും ഉള്ളൂര്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് ഹൗസും വെള്ളയമ്പലം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഹൗസും മുന്‍പ് ഈദ് സംഗമങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.

Related Articles

Back to top button