KeralaLatest

സിബിഎസ്ഇ 10,12 ; ശാന്തിഗിരി വിദ്യാഭവന് തിളക്കമാർന്ന വിജയം

“Manju”

 

പോത്തൻകോട് : ഈ കഴിഞ്ഞ സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളിൽ ശാന്തിഗിരി വിദ്യാഭവൻ 100% വിജയം നേടി. 12ആം ക്ലാസ്സിൽ പൂജ സുഭാഷ്, ജനശ്രീ.വി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പൂജ സുഭാഷ് മലയാളത്തിനും, ജനശ്രീ. വി ഇംഗ്ലീഷിനും 100% മാർക്ക് നേടി വിജയം തിളക്കമാർന്നതാക്കി. അറുപത് കുട്ടികളാണ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. നിൻസാന.എൻ.എൻ, സൻജന എം.എസ് എന്നിവർ ഫുൾ A+ ഓടുകൂടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ 95%മാർക്കോടു കൂടി ജ്ഞാനപ്രിയ. ആർ മൂന്നാം സ്ഥാനത്തെത്തി. മുപ്പത്തിയേഴ് ഡിസ്റ്റിങ്ങ്ക്ഷൻ നേടിയി ശാന്തിഗിരി വിദ്യാഭവൻ പതിനാറാമത് തവണയും 100% വിജയം നിലനിർത്തി.

Related Articles

Back to top button