KeralaLatestSanthigiri NewsThiruvananthapuram

ശാന്തിഗിരിയില്‍ നിന്നുയരുന്നത് ഏകാത്മകതയുടെ സന്ദേശം- ഗവര്‍ണര്‍

“Manju”
നവപൂജിതം ആഘോഷങ്ങളില്‍ മുഖ്യാതിഥിയായ ഗവര്‍ണക്ക് എം.ജി.സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ വേദിക് അക്കാദമിയുടെ ഓണക്കോടി സമ്മാനിക്കുന്നു.

നവപൂജിതം ആഘോഷങ്ങളില്‍ മുഖ്യാതിഥിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജോയിന്റ് ഡയറ്ക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി എന്നിവര്‍ സ്നേഹോപഹാരം നല്‍കി ആദരിച്ചപ്പോള്‍

പോത്തന്‍കോട് : ജാതിമതവര്‍ണ്ണവര്‍ഗവ്യത്യാസങ്ങള്‍ക്കതീതമാ‍യ ഏകാത്മതയുടെ സന്ദേശമാണ് ശാന്തിഗിരിയില്‍ നിന്നും ഉയരുന്നതെന്നും മാനവസേവയാണ് മാധവസേവ എന്ന ആശയത്തില്‍ അധിഷ്ടിതമാണ് ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയേഴാമത് നവപൂജിതം ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മതം ഒരനുഭവമാണ്. ധാര്‍മ്മികതയാണ് മതത്തിന്റെ അടിസ്ഥാനം. പ്രാപഞ്ചിക സാഹോദര്യമാണ് ഋഷീശ്വരന്‍മാര്‍ മുന്നോട്ടുവെച്ച ആത്മീയതയുടെ അടിത്തറ. ശാന്തിഗിരി ആ പൈതൃകത്തെ ഉള്‍വഹിക്കുന്നു. ആത്മീയപരിവര്‍ത്തനത്തിന്റെ പുതിയ പാതയാണ് ശ്രീകരുണാകരഗുരു തുറന്നുതന്നത്. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുളള ഗുരുവിന്റെ സന്ദേശം ഇന്ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിലൂടെ ലോകമെങ്ങും വ്യാപിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ആശ്രമത്തിലെത്തിയ ഗവര്‍ണര്‍ താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. മലയാളത്തിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരാനും ഗവര്‍ണര്‍ മറന്നില്ല. ഗവര്‍ണര്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജോയിന്റ് ഡയറ്ക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി എന്നിവര്‍ സ്നേഹോപഹാരം നല്‍കി ആദരിച്ചു. വേദിക് അക്കാഡമിയുടെ ഓണക്കോടി എം.ജി.സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യനും കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.

നവപൂജിതം ആഘോഷങ്ങളില്‍ മുഖ്യാതിഥിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജോയിന്റ് ഡയറ്ക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി എന്നിവര്‍ സ്നേഹോപഹാരം നല്‍കി ആദരിച്ചപ്പോള്‍

Related Articles

Back to top button