InternationalLatest

സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

“Manju”

ജിദ്ദ: സൗദി അറേബ്യയില്‍ സ്‌ഫോടനം. ജിദ്ദയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.സ്‌ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജിദ്ദ നഗരത്തിലെ അല്‍ സമീര്‍ പരിസരത്താണ് സംഭവം. സ്ഫോടനത്തില്‍ ഒരു പാകിസ്ഥാന്‍ സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.അബ്ദുല്ല ബിന്‍ സായിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബക്രി അല്‍ ഷെഹ്രിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്തു സുരക്ഷാ വിഭാഗം തിരയുന്ന വ്യക്തിയാണിയാള്‍. തീവ്രവാദിയാണെന്നു സൗദി സേന പറയുന്ന ഇയാള്‍ ജിദ്ദയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ധരിച്ചിരുന്ന ചാവേര്‍ വസ്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു.

Related Articles

Back to top button