InternationalLatest

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല

“Manju”

അങ്കാര: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പോകുന്ന തുർക്കി ആസ്ഥാനമായുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിൽ ജൂലൈ 21 നാണ് സംഭവം നടന്നത്. പച്ചക്കറികള്‍ക്കിടയിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാർ താൽക്കാലികമായി നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.
“എയർലൈൻ മേഖലയിൽ 30 വർഷത്തിലധികം അനുഭവസമ്പത്തുള്ള ഞങ്ങളുടെ ഫ്ലൈറ്റിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികൾക്കും ജീവനക്കാർക്കും സുഖകരവും സുരക്ഷിതവുമായ ഫ്ലൈറ്റ് അനുഭവം ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. വിമാനത്തിനുള്ളിലെ ഭക്ഷണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അസ്വീകാര്യമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സൺഎക്‌സ്‌പ്രസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, ഇതാദ്യമായാണ് ഇത്തരമൊരു പ്രശ്നം നേരിടുന്നതെന്ന് ഭക്ഷ്യ വിതരണത്തിനുള്ള കരാർ എടുത്ത കമ്പനിയായ സാന്‍കാക്ക് പറഞ്ഞു. 280 ഡിഗ്രി സെൽഷ്യസിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. അധികം പാചകം ചെയ്യാത്ത പാമ്പിന്‍റെ തല പിന്നീട് ചേര്‍ത്തതായിരിക്കാമെന്നും അവർ പറഞ്ഞു.

Related Articles

Back to top button