IndiaLatest

രണ്ട്​ ഡോസ്​ വാക്​സിന്‍ ; കോവിഡ്​ മരണസാധ്യത 95 ​ശതമാനം വരെ കുറക്കുമെന്ന്​ ഐ.സി.എം.ആര്‍

“Manju”

ന്യൂഡല്‍ഹി: രണ്ട്​ ഡോസ് പ്രതിരോധ ​ വാക്​സിന്‍ സ്വീകരിച്ചാല്‍ കോവിഡ്​ മരണസാധ്യത 95 ശതമാനം വരെ കുറക്കുമെന്ന്​ ഐ.സി.എം.ആര്‍ പഠനങ്ങള്‍ .അതെ സമയം ഒറ്റ ഡോസ്​ വാക്​സിന്‍ മരണസാധ്യത 85 ശതമാനം കുറക്കുമെന്നും​ ഐ.സി.എം.ആര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

ഇന്ത്യന്‍ ജേണല്‍ ഓഫ്​ മെഡിക്കല്‍ റിസേര്‍ച്ചിലാണ്​ ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്​. തമിഴ്​നാട്ടില്‍ 117,524 പൊലീസുകാരിലായിരുന്നു പരീക്ഷണം . വാക്​സിന്‍ സ്വീകരിക്കാത്തവരേയും ഒരു ഡോസെങ്കിലും സ്വീകരിച്ചവരേയുമായിരുന്നു വിദഗ്ദര്‍ പഠന വിധേയമാക്കിയത്​.

തമിഴ്​നാട്ടില്‍ 117,524 പൊലീസുകാര്‍ ​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു ​. ഇതില്‍ 32,792 പേര്‍ക്ക്​ ഒരു ഡോസ്​ വാക്​സിനും 67,673 പേര്‍ക്ക്​ രണ്ട്​ ഡോസും ലഭിച്ചു. 17,059 പേര്‍ക്ക്​ വാക്​സിന്‍ ലഭിച്ചില്ല. 31 കോവിഡ്​ മരണങ്ങളാണ്​ തമിഴ്​നാട്​ പൊലീസില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് ​. ഇതില്‍ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത നാല്​ പേരും ഒറ്റ ഡോസ്​ മാത്രമെടുത്ത ഏഴ്​ പേരും മരണത്തിന് കീഴടങ്ങി . വാക്​സിനെടുക്കാത്ത 20 പേരാണ്​ മരിച്ചത്​.

കോവിഡ്​ വാക്​സിന്റെ ഒരു ഡോസെങ്കിലും കുത്തി വെച്ചാല്‍ അത് മരണസാധ്യത വന്‍ തോതില്‍ കുറക്കുമെന്ന്​ പഠനത്തില്‍ നിന്ന്​ വ്യക്​തമായതായി ഐ.സി.എം.ആര്‍ അറിയിച്ചു. അതിനാല്‍ വാക്​സിനേഷന്​ വേഗം കൂട്ടി പരമാവധി പേര്‍ക്ക്​ വാക്​സിന്‍ നല്‍കുക​യാണ്​ വേണ്ടതെന്നും ഐ.സി.എം.ആര്‍ നിര്‍ദേശം നല്‍കി .

Related Articles

Back to top button