IndiaLatest

മീന്‍ വലയുപയോഗിച്ച്‌ ബൗളിങ് പരിശീലിക്കുന്ന കുട്ടിയുടെ വിഡിയോ പങ്കുവെച്ച്‌ രാഹുല്‍ ഗാന്ധി

“Manju”

ജയ്പൂര്‍: രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ മീന്‍ വലയുപയോഗിച്ച്‌ ബൗളിങ് പരിശീലിക്കുന്ന കുട്ടിയുടെ വിഡിയോ കണ്ട് അദ്ഭുതപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മാധ്യമ പ്രവര്‍ത്തകനായ ദീപക് ശര്‍മയാണ് വിഡിയോ ട്വിറ്ററിലിട്ടത്. ഈ വിഡിയോ റീട്വീറ്റ് ചെയ്ത രാഹുല്‍, കുട്ടിയുടെ സ്വപ്നം പൂവണിയാന്‍ ആവുന്നത് ചെയ്യണമെന്നാവശ്യപ്പെട്ട് അ​ദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു. 16 കാരന്‍ ഭരത് സിങ് ആണ് മീന്‍ വലയുപയോഗിച്ച്‌ ബൗളിങ് പരിശീലിക്കുന്നത്. ​​

”നമ്മുടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരുപാട് അദ്ഭുതപ്പെടുത്തുന്ന പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവരെയെല്ലാം തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. ​ഈ കുട്ടിയുടെ സ്വപ്നം പൂവണിയാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് അശോക് ജീ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്”. ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവെച്ച്‌ രാഹുല്‍ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു. ഉറപ്പായും സാധ്യമായതെല്ലാം ചെയ്യാമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന് ഗെഹ്ലോട്ടിന്റെ മറുപടി.

Related Articles

Back to top button