InternationalLatest

ലോറന്‍സോ ലുക്ക അയാക്സിലേക്ക്

“Manju”

ഇറ്റാലിയന്‍ സീരി ബിയില്‍ നിന്നും ഒരു താരത്തെ ടീമില്‍ എത്തിച്ച്‌ ഡച്ച്‌ വമ്പന്മാരായ അയാക്‌സ്. ഇറ്റാലിയന്‍ തരം ലോറന്‍സോ ലുക്കയെയാണ് അയാക്സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. സീരി ബി ടീമായ പിസയില്‍ നിന്നാണ് താരം ഒരു വര്‍ഷത്തെ ലോണില്‍ ആംസ്റ്റര്‍ഡാമിലേക്ക് ചേക്കേറുന്നത്. ഒരു മില്യണ്‍ യൂറോയുടെ ലോണ്‍ ഫീ പിസക്ക് നല്‍കുന്നതിന് പുറമെ സീസണിന്റെ അവസാനം പത്ത് മില്യണ്‍ യൂറോ നല്‍കി ഇരുപത്തിയൊന്നുകാരനെ സ്വന്തമാക്കാനും അയാക്സിന് സാധിക്കും. അയാക്സില്‍ എത്തുന്ന ആദ്യത്തെ ഇറ്റാലിയന്‍ താരമെന്ന പദവിയും ലുക്ക നേടും. സെബാസ്റ്റ്യന്‍ ഹാളര്‍ ടീം വിട്ടത്തിന് പിറകെയാണ് മറ്റൊരു ഉയരക്കാരനായ മുന്നേറ്റ താരത്തെ അയാക്‌സ് ടീമിലേക്ക് എത്തിക്കുന്നത്. ഹാളര്‍ ആറടി മൂന്നിഞ്ച്കാരനായിരുന്നെങ്കില്‍ ഇറ്റാലിയന്‍ താരം ആറടി ഏഴിഞ്ച് ഉയരമുണ്ട്. പിസക്ക് വേണ്ടി അവസാന സീസണില്‍ പതിനേഴ് ലീഗ് മത്സരങ്ങളില്‍ ഇറങ്ങി. ആറു ഗോളുകളും സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചു. ഇറ്റലിയില്‍ നിന്നു തന്നെ സസ്സുളോ, ബോലോഗ്ന തുടങ്ങിയ ടീമുകളും താരത്തിന് പിറകെ ഉണ്ടായിരുന്നു. ഇറ്റലിയുടെ അണ്ടര്‍ 21 ദേശിയ ടീമിന്റെ ജേഴ്‌സിയും താരം അണിഞ്ഞിട്ടുണ്ട്.

Related Articles

Back to top button