InternationalLatest

കൊറോണ പടർന്നത് മൃഗങ്ങളിൽ നിന്നല്ല; ലോകാരോഗ്യ സംഘടന

“Manju”

ഷാങ്ഹായി: കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് പടർന്നത് എന്നതിന് തെളിവുകളില്ലെന്ന് രോഗത്തിന്റെ ഉത്ഭവം കണ്ടത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവൻ ലിയാങ് വാൻയങ്. ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സംയുക്ത സംഘം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മൃഗങ്ങളിൽ നിന്നാണ് കൊറോണ പടരുന്നത് എന്നത് തെളിയിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വൈറസിന്റെ സാന്നിധ്യം വുഹാനിലെ വൈറോളജി ലാബിൽ നിന്നും ആണെന്നതിന് തെളിവുകൾ ഇല്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഗവേഷണ സംഘം വ്യക്തമാക്കിയിരുന്നു.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. രോഗവ്യാപനം സംബന്ധിച്ച അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെ തുർന്നാണ് ചൈന അന്വേഷണത്തിന് അനുവദിച്ചത്. വൈറസിന്റെ ഉത്ഭവം അന്വേഷിച്ച് കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തെയാണ് ചൈനയിലേക്ക് അയച്ചത്.

വുഹാനിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാർക്കറ്റായ മായ്ഷാസൂ, ജിൻയിന്റാൻ ആശുപത്രി എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തിയിരുന്നു. ഡബ്ല്യൂഎച്ച്ഒയുടെ പരിശോധനയുടെ ഫലമായുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ലോകം.

Related Articles

Back to top button