InternationalLatest

ഈത്തപ്പഴ മേളക്ക് തുടക്കമായി

“Manju”

ബുറൈദ: ഈന്തപ്പന കര്‍ഷകരുടെ വലിയ തോതിലുള്ള പങ്കാളിത്തവുമായി ഉനൈസയില്‍ ഈത്തപ്പഴമേള ആരംഭിച്ചു. ഖസീമിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ ‘ഭക്ഷണ നഗര’ ത്തിലാണ് മേളക്ക് തുടക്കംകുറിച്ചത്.പാകമാകുന്ന മുറക്ക് രണ്ടാഴ്ചക്കുള്ളില്‍ ആവശ്യക്കാര്‍ ഏറെയുള്ള സുക്കരിയിലെ ഏറ്റവും മുന്തിയ ഇനം ഫുഡ് സിറ്റിയിലെത്തും. ഖസീം അമീര്‍ ഡോ. ഫൈസല്‍ ബിന്‍ മിഷാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംഘടിപ്പിച്ച മേളയില്‍ പങ്കാളിത്തംവഹിക്കാന്‍ നിരവധി വ്യാപാരകൂട്ടായ്മകളും ഇടനിലക്കാരും കയറ്റുമതിക്കാരും സംരംഭകരും തയാറായതായി മേളയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആദില്‍ ബിന്‍ യഹ്‌യ അല്‍റഷീദ് പറഞ്ഞു.

Related Articles

Back to top button