InternationalLatest

ഉംറ; കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമില്ല

“Manju”

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 10 മാസത്തിലേറെ നീളുന്ന പുതിയ ഉംറ സീസണിന് തുടക്കമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഉംറ നിര്‍വഹിക്കാന്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമില്ല. എന്നാല്‍, ഹറം പള്ളിയിലെത്തുന്നവര്‍ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തീര്‍ഥാടകര്‍ മക്കയിലെ ഹറം പള്ളിയിലേക്കു പ്രവഹിക്കുകയാണ്. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴിയാണ് തീര്‍ഥാടകരെത്തുന്നത്. അനായാസം കര്‍മങ്ങള്‍ ചെയ്യാനായി എല്ലാ ക്രമീകരണങ്ങളും ഹറം പള്ളിയില്‍ പൂര്‍ത്തിയായി.

Related Articles

Back to top button