InternationalLatest

മാദൂര്‍ രകേജക്ക് ശമ്പളം 50 ലക്ഷം

“Manju”

ന്യൂഡല്‍ഹി: ഡെറാഡൂണിലെ യു.പി.ഇ.എസ് കോളജിലെ വിദ്യാര്‍ഥിക്ക് മൈക്രോസോഫ്റ്റില്‍ നിന്നും വന്‍ തുകയുടെ ജോലി വാഗ്ദാനം.50 ലക്ഷം രൂപയുടെ ശമ്പളവാഗ്ദാനമാണ് വിദ്യാര്‍ഥിയായ മാദൂര്‍ രകേജക്ക് ലഭിച്ചത്. നിരവധി കമ്പനികളില്‍ നിന്നും മദൂറിന് ജോലി വാഗ്ദാനം ലഭിച്ചുവെങ്കിലും ഒടുവില്‍ മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആമസോണ്‍, കോഗ്നിസെന്റ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളിലെല്ലാം മാദൂര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മറ്റ് കമ്പനികളുടെ കൂട്ടത്തില്‍ നിന്നും മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് മാദൂര്‍ പറയുന്നു. സൗകര്യപ്രദമായ ജോലിസമയം, നല്ല ശമ്പളം, മൈക്രോസോഫ്റ്റ് ഓഹരി, നല്ല ജോലി അന്തരീക്ഷം എന്നിവയെല്ലാമാണ് മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കാന്‍ കാരണം.

Related Articles

Back to top button