IndiaLatest

മണ്ണിനടിയില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം, പിന്നാലെ ഒരു കൈയ്യും; കുഴിയെടുത്ത് നോക്കിയതോടെ നാട്ടുകാര്‍ ഞെട്ടി

“Manju”

അഹമ്മദാബാദ് : നവജാത ശിശുവിനെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദേശത്തുണ്ടായിരുന്ന ഒരു കര്‍ഷകന്‍ വന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിന്റെ കൈ മണ്ണിന് പുറത്ത് കണ്ടെത്തിയത്. ഇതോടെ മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. ഉടന്‍ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു.

ജീവനോടെ കുഴിച്ചിട്ടതിനാല്‍ കുഞ്ഞിന് ശ്വാസം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്രയും നേരം കുട്ടി എങ്ങനെ മണ്ണിനടിയില്‍ കിടന്നുവെന്ന അത്ഭുതത്തിലാണ് എല്ലാവരും. നിലവില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 307 വകുപ്പ് പ്രകാരമാണ് കേസ്.

 

Related Articles

Back to top button