IndiaLatest

അമ്മമാര്‍ക്ക് റെയില്‍വേയുടെ സമ്മാനം

“Manju”

ന്യൂഡല്‍ഹി: കുഞ്ഞുങ്ങളുമായി ട്രെയിനില്‍ യാത്രചെയ്യുന്ന അമ്മമാര്‍ക്കിതാ കിടിലന്‍ സമ്മനവുമായി റെയില്‍വേ. കുട്ടികള്‍ക്ക് കിടക്കാനായി ഒരു ബോബി ബെര്‍ത്ത് ആണ് സമ്മാനം. മാതൃദിനത്തിലാണ് റെയില്‍വേ ഇത് അവതരിപ്പിച്ചത്.

നോര്‍ത്തേണ്‍ റെയില്‍വേയുടെ ലഖ്‌നോ ഡല്‍ഹി ഡിവിഷനുകളുടെ സഹകരണത്തോടെ ലഖ്‌നോ മെയില്‍ 12230ന്റെ 12, 60 ബെര്‍ത്തുകളിലെ എ.സി ത്രീടയര്‍ കോച്ചിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ സീറ്റ് കൂടി കൂട്ടിച്ചേര്‍ത്തത്. ബേബി സീറ്റ് മടക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ തറയില്‍ വീഴാതിരിക്കാനുള്ള സ്ട്രാപ്പുകളും സീറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കാതിരിക്കുമ്ബോള്‍ മടക്കി വെക്കാവുന്ന തരത്തിലാണ് സീറ്റ്.

ബേബി ബെര്‍ത്ത് ബുക്ക് ചെയ്യാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ എല്ലാ ട്രെയിനുകളിലും ഇത്തരം ബെര്‍ത്തുകള്‍ കൊണ്ടു വരാനാണ് റെയില്‍വേയുടെ തീരുമാനം.

 

Related Articles

Back to top button