KeralaLatest

ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിച്ച്‌ മോഹന്‍ലാല്‍

“Manju”

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച്‌ നാവികസേനക്ക് കൈമാറിയ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിച്ച്‌ നടന്‍ മോഹന്‍ലാല്‍.
സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചില്‍ ഷിപ്പ് യാര്‍ഡില്‍ എത്തിയത്. നാവികസേന ഉദ്യോഗസ്ഥര്‍ക്കും കപ്പല്‍ശാലയിലെ തൊഴിലാളികള്‍ക്കുമൊപ്പം താരം സമയം ചെലവഴിച്ചു. സന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മോഹന്‍ലാല്‍ അഭിമാന നിമിഷമെന്ന് കുറിച്ചു.
കടല്‍ പരീക്ഷണങ്ങളും മറ്റ് സുരക്ഷ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ 27നാണ് വിക്രാന്ത് നാവികസേനക്ക് കൈമാറിയത്. 19 വര്‍ഷം എടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2007ലാണ് കൊച്ചി കപ്പല്‍ശാലയുമായി പ്രതിരോധ വകുപ്പ് ഇതിനായി കരാറില്‍ ഏര്‍പ്പെടുന്നത്. മൂന്ന് ഘട്ട കരാറിലൂടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2009ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Related Articles

Back to top button