InternationalLatest

ചെറുവിമാനം കടലില്‍ തകര്‍ന്നുവീണു

“Manju”

ജിദ്ദ: സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ ചെറുവിമാനം കടലില്‍ തകര്‍ന്നുവീണു. ദക്ഷിണ പ്രവിശ്യയായ അസീറിലെ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബ്ബി​ന്റെ​ എച്ച്‌​.സെഡ്​-എസ്​.എ.എല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്. വെള്ളിയാഴ്​ചയായിരുന്നു സംഭവം.​ ഹരീദയിലെ ഏവിയേഷന്‍ ക്ലബ്ബ്​ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടുചേര്‍ന്നുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുള്ളവരെയും അതിര്‍ത്തിരക്ഷാസേന രക്ഷപ്പെടുത്തി അബഹയിലെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button