KeralaLatest

ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍

“Manju”

സംസ്ഥാനത്തിലെ ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി. നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ക്യമറകള്‍ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ക്യാമറ സ്ഥാപിക്കുന്നത്. ദേശീയപാതകളില്‍ നിലവിലുള്ള 250ഓളം ക്യാമറകള്‍ ഒഴിവാക്കി പുതിയവ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്ന ആളുകളെയും കാണാന്‍ സാധിക്കും.

കെല്‍ട്രോണാണ് ക്യാമറ തയാറാക്കുന്നത്. വാഹനത്തിലുള്ളവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുകയോ, മൊബൈല്‍ ഫോണ്‍, ഹെഡ് സെറ്റോ ഉപയോഗിക്കുകയോ ചെയ്താല്‍ ക്യാമറയില്‍ പതിയും. വാഹനം രണ്ട് ക്യാമറ കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കി അമിത വേഗം കണ്ടുപിടിക്കും. വാഹനത്തിന്റെ നമ്പര്‍ പതിയുന്ന രീതിയിലാണ് ക്യാമറ ഘടിപ്പിക്കുക. ജില്ലാതല കണ്‍ട്രോള്‍ റൂമുകളിലാണ് ദൃശ്യങ്ങളും വിവരങ്ങളും ലഭിക്കുക. എല്ലാ ജില്ലകളിലെയും ദൃശ്യങ്ങള്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

Related Articles

Back to top button