KeralaLatest

അയ്യന്‍കാളിയുടെ ചിത്രം വരച്ച്‌ വിദ്യാര്‍ത്ഥികള്‍

“Manju”

തിരുവനന്തപുരം: രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുബോള്‍ വേറിട്ട സന്ദേശം വിളിച്ചോതുകയാണ് തിരുവനന്തപുരം സംസ്കൃത കോളേജിലെ ചുവരുകള്‍.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്കൃത കോളേജിലെ ചുവരുകളില്‍ മഹാത്മാ അയ്യന്‍കാളിയുടെ ചിത്രം വരച്ച്‌ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാവുകയാണ്.മഹാത്മ അയ്യങ്കാളിയുടെ ജീവിതയാത്രയിലെ സമര പോരാട്ടങ്ങളും അദ്ദേഹം നയിച്ച ആറ്റിങ്ങല്‍ കലാപവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. കോളേജിന്റെ പ്രധാന കവാടത്തില്‍ വര തീര്‍ത്ത ചിത്രത്തില്‍ അയ്യങ്കാളിയോടൊപ്പം സാമൂഹിക പരിവര്‍ത്തനത്തിന്റെ പ്രതീകമായ പഞ്ചമിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു കാലത്ത് പഠിക്കാനുള്ള അവകാശത്തിനായി സ്ളേറ്റുമായി നില്‍ക്കുന്ന പഞ്ചമിയെ ചേര്‍ത്ത് നിര്‍ത്തുന്ന മഹാത്മാ അയ്യന്‍കാളിയുടെ തേജസ്സുള്ള ചിത്രമാണ് കോളേജ് അങ്കണത്തില്‍ വരച്ചിരിക്കുന്നത്.

Related Articles

Back to top button