IndiaLatest

രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്

“Manju”

ഡല്‍ഹി ; തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മാര്‍ഗരേഖ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി . സൗജന്യ വാഗ്ദാനങ്ങള്‍ തടയേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കാമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. സൗജന്യ വാഗ്ദാനങ്ങള്‍ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അതേസമയം, ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയില്‍ അംഗമാകാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Related Articles

Back to top button