IndiaLatest

കാന്‍സറിന് കാരണമാകുന്നു; പൗഡര്‍ നിര്‍ത്താനൊരുങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍

“Manju”

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡര്‍ വില്‍ക്കുന്നത് അടുത്ത വര്‍ഷത്തോടെ നിര്‍ത്തുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അറിയിച്ചു.
വ്യാപക പരാതിയെ തുടര്‍ന്ന് അമേരിക്കയിലും കാനഡയിലും ബേബി പൗഡര്‍ വില്‍ക്കുന്നത് 2020 മുതല്‍ കമ്ബനി നിര്‍ത്തി വെച്ചിരുന്നു. ഉല്‍പ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങള്‍’ നല്‍കി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ ആയിരക്കണക്കിന് പരാതികളാണ് കമ്പനിയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്.
ലോകമെമ്ബാടുമുള്ള പോര്‍ട്ട്‌ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി, ധാന്യപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡര്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് മാറാനുള്ള വാണിജ്യപരമായ തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്,’ ചോളം അധിഷ്ഠിത ബേബി പൗഡര്‍ ലോകമെമ്ബാടുമുള്ള രാജ്യങ്ങളില്‍ ഇതിനകം വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി
വ്യാപകമായി അറിയപ്പെടുന്ന കാര്‍സിനോജന്‍ ആയ ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമാണ് ടാല്‍ക് ഉല്‍പ്പന്നങ്ങളിലടങ്ങിയിരിക്കുന്നത്.പതിവായി ഇത് ഉപയോഗിച്ചതിനാല്‍ ക്യാന്‍സറിന് കാരണമായി എന്ന രീതിയില്‍ ഏകദേശം 38,000 കേസുകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ നിലവിലുണ്ട്. എന്നാല്‍ കമ്ബനി ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളും നിയന്ത്രണ അംഗീകാരങ്ങളും പൗഡറിലെ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്ബനി അവകാശപ്പെടുന്നു. ഉല്‍പ്പന്നം നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചപ്പോഴും ഈ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ടാല്‍ക് ഉല്‍പ്പന്നങ്ങളില്‍ കാന്‍സറായ ആസ്ബറ്റോസ് ഉണ്ടെന്ന് പതിറ്റാണ്ടുകളായി കമ്ബനിയ്‌ക്ക് അറിയാമായിരുന്നുവെന്ന് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടു വന്നിരുന്നു 1971 മുതല്‍ 2000-കളുടെ ആരംഭം വരെ, കമ്പനിയുടെ റോ ടാല്‍ക്കിലും ഫിനിഷ്ഡ് പൊടികളിലും ചിലസമയങ്ങളില്‍ ചെറിയ അളവില്‍ ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് കമ്പനിയ്‌ക്ക് അറിയാമായിരുന്നുവെന്നതിന്റെ തെളിവുകളാണ് മാദ്ധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നത്.

Related Articles

Back to top button