KeralaLatestThiruvananthapuram

തെരുവ് നായ അക്രമണം; ഏഴോളം പേർക്ക് പരുക്ക്

“Manju”

പോത്തൻകോട്: പണിമൂലയിൽ തെരുവ് നായ അക്രമണത്തിൽ ഏഴോളം പേർക്ക് പരിക്ക്. ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈഷ്ണവത്തിൽ വൈഷ്ണവി (13), തെറ്റിച്ചിറ വിദ്യാഭവനിൽ നാരായണൻ നായർ (57), സുരേഷ് ഭവനിൽ രവീന്ദ്രൻ നായർ (65), കല്ലുവിള ബിന്ദു (45), ബംഗാൾ സ്വദേശി അഭിജിത്ത്, മഠത്തിൽ വീട്ടിൽ മണിയൻ കുട്ടി എന്നിവർക്കാർ പരിക്കേറ്റത്. പരിക്കേറ്റവരെ വലിയകുന്ന് ആശുപത്രിയിലും ,മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8 മണിയോടെ പണിമൂലയിലാണ് സംഭവം. വഴിയാത്രക്കാരെ വളർത്തു മൃഗങ്ങളെയുമാണ് കടിച്ച് പരിക്കേൽപ്പിച്ചത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button