KannurLatest

ശാന്തിമഹിമ പ്രവർത്തകർ ചക്കരക്കൽ ബസ്റ്റാന്റ് ശുചീകരണം നടത്തി.

“Manju”

ചക്കരക്കൽ : നവപൂജിതം – 96 ഗുരുവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ
ശാന്തിഗിരി ആശ്രമത്തിലെ യുവജനസംഘടനയായ ശാന്തിഗിരി ശാന്തിമഹിമ കണ്ണൂർ -തലശ്ശേരി ഏരിയകളുടെ സംയുക്തനേതൃത്വത്തിൽ ചക്കരക്കൽ ബസ്റ്റാന്റിൽ പൊതുസ്ഥലശുചീകരണം നടത്തി.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത്‌ നാലാം  വാർഡ് മെമ്പർ എം . വി അനിൽകുമാർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ
പത്താം വാർഡ് മെമ്പർ ടി. കെ ഗോവിന്ദൻ ആശംസകൾ അർപ്പിച്ചു. ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗങ്ങളായ ശരിൻരാജ്, ഹർഷദ് ലാൽ, ജിതിൻ പാലേരി എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനം ഉച്ചയ്ക്ക് സമാപിച്ചു.

Related Articles

Back to top button